"എമ്പുരാന് പക്കാ മാസ്"; എമ്പുരാന്റെ ആദ്യപ്രതികരണം
മോഹന്ലാല്-പൃഥ്വിരാജ് കൂട്ടുകെട്ടില് പുറത്തിറങ്ങിയ "എമ്പുരാന്" പക്കാ മാസ് പടം . ചിത്രത്തിന്റെ മേക്കിങ് അത്യുത്തമമാണെന്നും, ലാലേട്ടന്റെ ഗംഭീര പ്രകടനം ആരാധകരെ ആവേശഭരിതരാക്കിയെന്നുമാണ് പൊതുവായ പ്രതികരണം. ലൂസിഫറിനേക്കാള് സ്റ്റോറി ഓറിയന്റഡ് അല്ലെങ്കിലും ചിത്രത്തില് കിടിലന് സസ്പെന്സുകള് ഉണ്ടെന്ന് അഭിപ്രായം. അമിതപ്രതീക്ഷയോടെ പോകരുതെങ്കിലും ചെറിയ പ്രതീക്ഷയോടെ പോയാല് ചിത്രം ഇഷ്ടപ്പെടുമെന്ന് ചിലര് പറയുന്നു. അതേസമയം, ചില സംഘട്ടനരംഗങ്ങള്ക്ക് ആവര്ത്തനമൂല്യമാണെന്ന് വിമര്ശനങ്ങളും ഉയര്ന്നിട്ടുണ്ട്. രാവിലെ ആറുമണിക്ക് പ്രദര്ശനം ആരംഭിച്ച "എമ്പുരാന്" കാണാന് തിയറ്ററുകള്ക്ക് മുന്നില് വന് ജനത്തിരക്ക് അനുഭവപ്പെട്ടു. കേരളത്തില് മാത്രം 746 സ്ക്രീനുകളിലായി 4800-ലധികം ഷോകള് നടന്നതായി റിപ്പോര്ട്ട്.